Sat. Jan 18th, 2025
ന്യൂഡൽഹി:

ഇന്ത്യയില്‍ കൊവിഡ് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തി. നാല്‍പത് ദിവസത്തിന് ശേഷമാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാകുന്നത്. മരണനിരക്കും 27 ദിവസത്തിനിടെ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേരാണ് രാജ്യത്ത് മരിച്ചത്.

19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ 13 1,85,295 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തുന്നത്.

ഏപ്രില്‍ 14 ന് ആണ് രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നത്. അവിടുന്ന് അങ്ങോട്ട് വന്‍ കുതിപ്പാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം വരെ കടന്നിരുന്നു

By Divya