Mon. Dec 23rd, 2024
ലക്ഷദ്വീപ്:

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിെര മുഹമ്മദ് ഫൈസല്‍ എംപി. അദ്ദേഹത്തിന്റേത് ഏകാധിപതിയുടെ നിലപാടാണ്. യാത്രാനിയന്ത്രണം നീക്കിയത് ദ്വീപില്‍ രോഗം കൂടാന്‍ കാരണമായി.

ഒരുവര്‍ഷം മുഴുവന്‍ ലക്ഷദ്വീപ് സുരക്ഷിത മേഖലയായിരുന്നുവെന്ന് എംപി പറഞ്ഞു. കേസുകളില്ലാത്ത ലക്ഷദ്വീപില്‍  അഡ്മിനിസ്ട്രേറ്റര്‍ ഗുണ്ടാ ആക്ട് നടപ്പാക്കിയെന്നും എംപി കുറ്റപ്പെടുത്തി. രോഗം കൂടാന്‍ കാരണം പരിഷ്കാരങ്ങളാണ്.

ദ്വീപ് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളിലും പ്രഫുല്‍ പട്ടേല്‍ വഴിവിട്ട് ഇടപെടുന്നു. വികസന അതോറിറ്റിക്ക് ദ്വീപന്റെ പൂര്‍ണ അധികാരം നല്‍കാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

By Divya