Fri. Nov 22nd, 2024
കൊച്ചി:

രാജ്യത്ത്​ കൊവിഡ്​ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർദ്ധിപ്പിച്ചത്​. കൊച്ചിയിൽ പെട്രോൾ വില 93.31, ഡീസൽ 88.60 രൂപയായും വർദ്ധിച്ചു.

കോഴിക്കോട്​ പെട്രോൾ വില 93.62 രൂപയായും ഡീസൽ വില 88.91 രൂപയായും വർദ്ധിച്ചു. ശനിയാഴ്ച എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. മാർച്ച്​ നാലിന്​ ശേഷം ഇത്​ 12ാം തവണയാണ്​ എണ്ണവില കൂട്ടുന്നത്​.

അന്താരാഷ്​ട്ര വിപണിയിൽ ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 0.79 ഡോളർ ഇടിഞ്ഞ്​ 65.39 ഡോളറിലെത്തി. 1.19 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. തിരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെയാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചത്​. വോ​ട്ടെടുപ്പ്​ നടക്കുന്ന സമയത്ത്​ എണ്ണകമ്പനികൾ വില വർദ്ധിപ്പിച്ചിരുന്നില്ല.

By Divya