Mon. Dec 23rd, 2024
കോട്ടയം:

പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തിരഞ്ഞെടുത്തത്​ എല്ലാവരുമായും ആലോചിച്ചാണെന്ന്​ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. എല്ലാവരേയും സതീശൻ ഒരുമിച്ച്​ കൊണ്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയായതിനാലാണ്​ പല പേരുകൾ വന്നത്​. ഇതിന്‍റെ ഭാഗമായാണ്​ താനും പേര്​ നിർദ്ദേശിച്ചതെന്നും ഉമ്മൻചാണ്ടി വ്യക്​തമാക്കി. സതീശനെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

എംഎൽഎമാരെല്ലാം ചേർന്ന്​ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിരുന്നു. കോൺഗ്രസ്​ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്​. വിവിധ അഭിപ്രായങ്ങൾ പാർട്ടിയിലുണ്ടാവുക സ്വാഭാവികമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

By Divya