Mon. Dec 23rd, 2024
തൃശൂർ:

കൊവിഡ് വ്യാപനം കുറക്കുന്നതിനുവേണ്ടി ഡ്രോൺ ഉപയോഗിച്ച് നഗരം വൃത്തിയാക്കി തൃശൂർ കോർപറേഷൻ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡ്രോൺ ഉപയോഗിച്ച് സാനിറ്റൈസേഷൻ നടത്തുന്നത്. കൊവിഡ് രോഗികൾ നഗരത്തിൽ കൂടുന്ന സാഹചര്യത്തിലാണ് അണവിമുക്തമാക്കിയതെന്ന് കോർപറേഷൻ അധുകൃതർ വ്യക്തമാക്കി.

ആളുകൾ അധികം വന്നുപോകുന്ന വടക്കെ ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാന്‍റ്, മാർക്കറ്റുകൾ, കോർപറേഷൻ ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗരുഡ എയറോസ്‌പേസ് എന്ന സ്ഥാപനം സൗജന്യമായാണ് കോർപറേഷനുവേണ്ടി സാനിറ്റൈസേഷൻ ചെയ്തത്.

12 ലിറ്റർ ടാങ്ക് ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് നഗരം അണുവിമുക്തമാക്കിയത്. അന്തരീക്ഷത്തിലെ അണുക്കളെ നശിപ്പിക്കുന്നതിനായി സോഡിയം ഹൈപോക്ലോറൈഡും സിൽവർ നൈട്രേറ്റ് ലായനിയുമാണ് ടാങ്കിൽ നിറക്കുന്നത്.

By Divya