മനാമ:
ബഹ്റൈനിൽ പ്രഖ്യാപിച്ച പുതിയ കൊവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിലായി. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് അധിക നിയന്ത്രണം. ഷോപ്പിങ് മാളുകൾ, റീട്ടെയിൽ ഷോപ്പുകൾ, ഇൻഡോർ സേവനങ്ങൾ (റസ്റ്റാറൻറ്, സിനിമ, സലൂൺ തുടങ്ങിയവ), സർക്കാർ ഒാഫിസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും മാത്രമാണ് പ്രവേശനം.
18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അതേസമയം സൂപ്പർ മാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഈ നിബന്ധന ബാധകമല്ല. മാളുകളിലും മറ്റും വെള്ളിയാഴ്ച മുതൽ പുതിയ നിബന്ധന നടപ്പാക്കിത്തുടങ്ങി.
ഇക്കാര്യം സൂചിപ്പിച്ച് മാളുകൾക്കു പുറത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബി അവെയർ ആപ്പിലെ പച്ച ഷീൽഡ് പരിശോധിച്ചാണ് ആളുകളെ അകത്ത് പ്രവേശിപ്പിക്കുന്നത്.