കൊച്ചി:
പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടമല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ. യു ഡിഎഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ ഹൈക്കമാൻഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികൾ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവരുടെ പ്രവർത്തനം മോശമായിരുന്നില്ല. കോൺഗ്രസിന് അടിത്തറയുണ്ടാക്കുന്നതിൽ കെ കരുണാകരൻ എ കെ ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് വലിയ പങ്കുണ്ടെന്നും സതീശൻ പറഞ്ഞു.
സർക്കാറിനെ അന്തമായി എതിർക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധർമ്മം. എന്നാൽ സർക്കാറിന് പിഴവുകളുണ്ടാവുമ്പോൾ അത് ചൂണ്ടിക്കാട്ടും. മഹാമാരികാലത്ത് സർക്കാറിനൊപ്പം നിന്ന് പ്രതിപക്ഷം പ്രവർത്തിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
ജനാധിപത്യത്തിൽ ഏകാധിപത്യത്തിലേക്ക് പോകാനുള്ള ചില ഏണികളുണ്ട്. അത് ഇല്ലാതാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ധർമമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ