Mon. Dec 23rd, 2024
കൊച്ചി:

നടന്‍ മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷമാക്കി ആരാധകരും സുഹൃത്തുക്കളും. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടന്‍ മമ്മൂട്ടിയെത്തി. നിരവധി പേരാണ് മോഹന്‍ലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.

പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നിരവധി ആരാധകര്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.

By Divya