Mon. Dec 23rd, 2024
ചണ്ഡീഗഢ്:

പഞ്ചാബിലെ മോഗ ജില്ലയിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു. സക്വാഡറൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന ട്വിറ്ററിൽ അറിയിച്ചു. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചിക്കുന്നതായും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ട്വീറ്റിൽ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ബഘപുരാനയിലായിരുന്നു അപകടം. മിഗ്-21 വിമാനമാണ് തകർന്നത്. വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു അപകടമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് മിഗ്-21 വിമാനം അപകടത്തിൽപെടുന്നത്.

By Divya