Thu. Dec 19th, 2024
തൊടുപുഴ:

കേരള കോൺഗ്രസ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറായി പി ജെ ജോസഫ് എംഎൽഎയെ തെരഞ്ഞെടുത്തു. അഡ്വ മോൻസ് ജോസഫിനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയുടെ ഭരണഘടനാ പ്രകാരം കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎയാണ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്തത്.

വർക്കിങ് ചെയർമാൻ അഡ്വ പി സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ ജോയി എബ്രഹാം എന്നിവരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു.

By Divya