Mon. Dec 23rd, 2024
ന്യൂഡൽഹി:

കുട്ടികളിൽ കൊവിഡ് ബാധിച്ചാൽ കാര്യമായ ലക്ഷണങ്ങളുണ്ടാകില്ലെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും ഇതു വ്യാപനസാധ്യത വർധിപ്പിക്കുമെന്നും നിതി ആയോഗ് അംഗം ഡോ വികെ പോൾ. കൊവിഡിന്റെ മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെയും ബാധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച കൂടുതൽ പഠനവിവരങ്ങൾ പുറത്തുവരുന്നത്.

രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ കുട്ടികളിൽ നിന്നു മറ്റുള്ളവരിലേക്കു കൊവിഡ് പടരാനുള്ള സാധ്യത കൂടുതലാണ്. 10 വയസ്സിനു മുകളിലുള്ള കുട്ടികളിലാണു കൊവിഡ് ബാധിക്കുന്നതെന്നാണ് സെറോ സർവേ ഫലങ്ങൾ പറയുന്നത്.

കുട്ടികൾക്കു കൂടുതൽ കടുത്ത വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വൈറസ് വകഭേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോ വികെ പോൾ പറഞ്ഞു. 2-18 വയസ്സുകാരിൽ കൊവാക്സിൻ ട്രയൽ രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

By Divya