Mon. Dec 23rd, 2024
തിരുവനന്തപുരം:

പിണറായി വിജയൻ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കൊവിഡ് പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​യത്. പി രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ എൻ ബാലഗോപാലാണ്​ ധനമന്ത്രി.

മുതിർന്ന സിപിഎം നേതാവ്​ എം വി ഗോവിന്ദൻ തദ്ദേശ വകുപ്പിന്‍റെ ചുമതല വഹിക്കും. ആർ ബിന്ദുവായിരിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി. വി എൻ വാസവൻ എക്സൈസ്​ മന്ത്രിയാകും.

ഘടകകക്ഷികളു​ടെ മന്ത്രിസ്ഥാനങ്ങളിലും ധാരണയായിട്ടുണ്ട്​. ജെ ഡി എസിന്‍റെ കെ കൃഷ്ണൻകുട്ടിക്ക് വൈദ്യുതി വകുപ്പിന്‍റെ ചുമതല നൽകി. ഐഎൻഎല്ലിന്‍റെ അഹമ്മദ്​ ദേവർകോവിലിന്​ തുറമുഖ വകുപ്പിന്‍റെ ചുമതലയാണ്​ നൽകിയിരിക്കുന്നത്​.

കേരള കോൺഗ്രസ്​(എം)ലെ റോഷി അഗസ്റ്റിനായിരിക്കും ജലവിഭവ വകുപ്പ്​ മന്ത്രി.

By Divya