ഗാന്ധിനഗര്‍:
അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ ഗുജറാത്ത് തീരംതൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ടൗട്ടേ ഗുജറാത്തില്‍ കരതൊട്ടത്. ഗുജറാത്തിന്‍റെ തെക്കന്‍ തീരമേഖലയില്‍ കനത്ത മഴയും കാറ്റുമാണുള്ളത്. ടൗട്ടേ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയിരുന്നു.
ഒന്നരലക്ഷത്തോളം ആളുകളെ തീരപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഗാന്ധിനഗറില്‍ കണ്‍ട്രോള്‍ റൂമില്‍ മുഖ്യമന്ത്രി വിജയ് രുപാണി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
മുംബൈ നഗരത്തിൽ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ ലഭിക്കുന്നത്. മഹരാഷ്ട്രയിൽ ഇതുവരെ മൂന്ന് പേർ കാലവർഷക്കെടുതിയിൽ മരണപ്പെട്ടു കഴിഞ്ഞു. നിലവിൽ ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു.