Tue. Nov 26th, 2024
അബുദാബി:

യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്.  മെഡിക്കൽ പരിശോധനാ റിപ്പോർട്ട് അതതു എമിറേറ്റിലെ ആരോഗ്യ വിഭാഗങ്ങളിലേക്ക് ഓൺലൈനിലൂടെ കൈമാറും.

റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് നൽകും. ഈ സൗകര്യത്തെക്കുറിച്ച് അറിയാത്തവർ അവധിയെടുത്ത് ബസിലും ടാക്സിയിലും വീസയുള്ള എമിറേറ്റിലെത്തി മെഡിക്കൽ പരിശോധന നടത്തിവരികയാണ്. കോവി‍ഡ് പശ്ചാത്തലത്തിൽ ദുബായ്–അബുദാബി യാത്രയ്ക്ക് നിയന്ത്രണം ഉള്ളതിനാൽ മെഡിക്കലിനു വേണ്ടിയുള്ള യാത്ര ഒട്ടേറെ പേർക്ക് ബുദ്ധിമുട്ടുണ്ടാക്കി.

അതിർത്തി കടക്കാനും തിരിച്ചെത്തിയാലുള്ള 2 ടെസ്റ്റും അടക്കം 3 തവണ പിസിആർ ടെസ്റ്റ് എടുക്കേണ്ടതിനാൽ ചെലവ് കൂടും. എന്നാൽ ഈ സേവനങ്ങളെക്കുറിച്ച് മതിയായ ബോധവൽക്കരണമില്ലാത്തതാണ് പലർക്കും വിനയായത്.

By Divya