Fri. Apr 4th, 2025
ന്യൂഡൽഹി:

ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താര്‍ജിക്കുന്നു. നിലവിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ടൗട്ടേ ഇന്ന് വൈകിട്ടോടെ ഗുജറാത്ത്‌ തീരത്തെത്തും.

മറ്റന്നാൾ പുലർച്ചയോടെ പോർബന്ദറിനും ഭാവ്നഗറിനും ഇടയിൽ കരതൊടും. കരയിലെത്തുമ്പോൾ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.

ഗുജറാത്ത്‌, ദിയു തീരത്ത് ഇതിനോടകം ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മുംബൈയുടെയും അഹമ്മദാബാദിന്‍റെയും തീരമേഖലയിൽ കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.

നിലവിൽ മുംബൈ തീരത്തിന് 270 കിലോമീറ്റർ അകലെയാണ് കാറ്റിന്‍റെ സഞ്ചാരപാത. കേരളത്തിലും കർണാടക, ഗോവ എന്നിവിടങ്ങളിലും ഇന്നും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴക്ക് സാധ്യതയുണ്ട്.

By Divya