Tue. Nov 5th, 2024
ന്യൂഡൽഹി:

ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡിഓക്‌സി -ഡി- ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. ആദ്യ ഡോസ് മരുന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയിലെ ആശുപത്രികളില്‍ വിതരണം ചെയ്യും. 10,000 ഡോസുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക.

ഹൈദരാബാദിലെ ഡോ റെഡ്ഡിസ് ലബോറട്ടറിയുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്. രോഗികള്‍ മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഈ മരുന്നിന് കഴിയും. അതിനിടെ രാജ്യത്ത് ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു.

സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം മൂന്ന് ലക്ഷത്തിന് താഴെയാണ് പ്രതിദിന രോഗികള്‍ ഉള്ളത്. അതേസമയം മരണസംഖ്യ നാലായിരത്തിന് മുകളിലാണ്. മഹാരാഷ്ട്ര കൂടാതെ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ തന്നെയാണ് പ്രതിദിന രോഗികളില്‍ മുന്നിട്ടുനില്‍ക്കുന്നത്. മുപ്പതിനായിരത്തിലധികം പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു.

By Divya