Sat. Jan 18th, 2025
കു​വൈ​ത്ത്​ സി​റ്റി:

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം രാ​ജ്യ​ത്തെ നി​യ​മ പ​രി​ധി​ക്കു​ള്ളി​ൽ​ നി​ന്നാ​ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ല​സ്​​തീ​ൻ ​​ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. നി​യ​മ​പ​ര​മാ​യും അ​നു​മ​തി തേ​ടി​യ ശേ​ഷ​വും മാ​ത്ര​മേ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ടു​ള്ളൂ. ​

ലൈ​സ​ൻ​സി​ല്ലാ​തെ ഒ​ത്തു​കൂ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്​ നി​യ​മ​ലം​ഘ​ന​മാ​ണ്. ഏ​തു​ വി​ഷ​യ​ത്തി​ലാ​യാ​ലും ഇ​ത്​ അ​നു​വ​ദി​ക്കി​ല്ല. നി​യ​മ​വും സു​ര​ക്ഷാ​ മാ​ർ​ഗ​നി​ർ​ദ്ദേശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളോ​ടും സ്വ​ദേ​ശി​ക​ളോ​ടും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

By Divya