Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നിയോഗിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ പാനലില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. മഹാമാരി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഷാഹിദിന്റെ രാജി.

‘ഈ തീരുമാനം പൂര്‍ണ്ണമായും ശരിയാണ്. കൂടുതലൊന്നും പറയാനില്ല. ഒരു കാരണം പറയാന്‍ ഞാന്‍ ബാധ്യസ്ഥല്ല,’ എന്നായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദ്  പറഞ്ഞത്.

എന്നാല്‍ അടുത്തിടെ ജമീല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച വന്നെന്ന തരത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ചില നയങ്ങള്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ ശരിയായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിലെ പ്രതിസന്ധികളെപ്പറ്റിയും അദ്ദേഹം തുറന്നെഴുതിയിരുന്നു.

By Divya