Thu. Dec 19th, 2024
ന്യൂഡല്‍ഹി:

കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്തേക്ക് ചൈനയുടെ 3600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തി. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍നിന്നും ബോയിങ് 747-400 വിമാനത്തിലാണ് എത്തിച്ചത്.

100 ടണ്‍ ഭാരമുള്ള ലോഡാണ് എത്തിയത്. വരും ആഴ്ചകളിലും കൂടുതല്‍ ലോഡുകള്‍ എത്തുമെന്നാണ് വിവരം.

ഇന്ത്യയിലേക്ക് ലോകരാജ്യങ്ങള്‍ സഹായം അയക്കുന്നത് തുടരുകയാണ്. ഏപ്രില്‍ 27 മുതല്‍ മേയ് 15 വരെ 11,058 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 13,496 ഓക്‌സിജന്‍ സിലിണ്ടറുകളും 19 ഓക്‌സിജന്‍ ഉല്പാദന പ്ലാന്റുകളും 7365 വെന്റിലേറ്ററുകളുമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

By Divya