Wed. Jan 22nd, 2025
തിരുവനന്തപുരം:

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് അർദ്ധരാത്രി മുതല്‍ അതിര്‍ത്തികള്‍ അടച്ച് ട്രിപ്പിള്‍ ലോക്ഡൗണ്‍. അടിയന്തരാവശ്യക്കാര്‍ക്ക് മാത്രം യാത്രാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെ വിന്യസിക്കും.

ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളുടെ അതിര്‍ത്തികള്‍ അടയ്ക്കും . അത്യാവശ്യകാര്യങ്ങള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പാസ് ലഭിച്ചാല്‍ മാത്രം ഈ ജില്ലകള്‍ക്ക് അകത്തും പുറത്തുംപോകാം.

ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കും. ക്വാറന്റീന്‍ ലംഘിക്കുകയോ ലംഘിക്കാന്‍ സഹായിക്കുകയോ ചെയ്താല്‍ കര്‍ശനനടപടി നേരിടണം.

ഭക്ഷണം എത്തിക്കുന്നതൊഴികെയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ജില്ലകളില്‍ മെഡിക്കല്‍ സ്റ്റോറുകളും പെട്രോള്‍ പമ്പുകളും തുറക്കും പത്രം പാല്‍ എന്നിവ രാവിലെ ആറുമണിക്ക് മുന്‍പ് വിതരണം ചെയ്യണം.

പലവ്യഞ്ജനക്കടകൾ  ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം. ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

By Divya