Thu. Dec 19th, 2024
തിരുവനന്തപുരം:

‘ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. അതിതീവ്ര ചുഴലിക്കാറ്റായി ഗോവന്‍ തീരത്തേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊടും.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടുണ്ട്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

ഇന്നലെ കൊച്ചിയിലും പീരുമേടും 21 സെമി വീതം മഴ ലഭിച്ചു. കൊടുങ്ങല്ലൂരില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 20 സെ മി മഴയാണ്. ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറും.

മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും കാറ്റിന്റെ സഞ്ചാരം. അതേസമയം കേരളതീരത്ത് 55 കി മി വേഗതയില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

By Divya