Thu. Apr 25th, 2024
ഹൈദരാബാദ്:

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി. ‘കൊവിഡിനെതിരെ ഇന്ത്യയും റഷ്യയും ഒന്നിച്ച് പോരാടുകയാണ്. നമ്മുടെ ഉഭയകക്ഷി ബന്ധത്തിൽ ഇത് സുപ്രധാന ഘടകമാണ്’. റഷ്യൻ അംബാസിഡർ നിക്കോളാസ് കുഡാഷെവ് പറഞ്ഞു.

മെയ് 1 നാണ് സ്പുട്‌നികിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. രാജ്യത്തെ വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ വൈകാതെ കഴിയുമെന്നാണ് പ്രതീക്ഷ. ഏപ്രിൽ 12നാണ് റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്.

By Divya