Sun. Dec 22nd, 2024

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവുവിന്‍റെ അരങ്ങേറ്റ ചിത്രമാണ് ‘വേലന്‍’. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. സ്കൈ മാന്‍ ഫിലിംസിന്‍റെ ബാനറില്‍ കലൈമകന്‍ മുബാറക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂരിയാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കോയമ്പത്തൂരില്‍ നിന്നുള്ള ഒരു മമ്മൂട്ടി ആരാധകനെയാണ് സൂരി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദിനേശന്‍ എന്ന കഥാപാത്രത്തിന്‍റെ വിളിപ്പേര് മമ്മൂക്ക ദിനേശന്‍ എന്നാണ്. പ്രഭു, തമ്പി രാമയ്യ, ഹരീഷ് പേരടി, ശ്രീ രഞ്ജനി, സുജാത എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മീനാക്ഷിയാണ് നായിക. തിള്ളൈയാര്‍ പളനിസാമി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിക്കുന്നത്. പാലക്കാട്ടുകാരനായ ‘ആനന്ദക്കുട്ടനെ’ തമ്പി രാമയ്യയും അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ പുറത്തെത്തിതുടങ്ങി.

By Divya