മസ്‍കറ്റ്:
ഒമാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‍കറ്റ് ഗവര്‍ണറേറ്റിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റും എജ്യുക്കേഷന്‍ ഡയറക്ടറേറ്റും സംയുക്തമായാണ് ഇതിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നത്.
വരുന്ന ആഴ്‍ചകളില്‍ തന്നെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡിനെതിരായ പ്രതിരോധ വാക്സിന്‍ നല്‍കുന്ന നടപടികള്‍ക്ക് തുടക്കമാവുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.