Sun. Dec 22nd, 2024
മുംബൈ:

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന്‌ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജീവ് സാതവ്. കൊവിഡ് മുക്തനായെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് വളരെയധികം അടുപ്പമുളള നേതാക്കളിലൊരാളായിരുന്നു രാജീവ് സാതവ്.

കോൺഗ്രസിന് മുൻ‌നിര യോദ്ധാവും പ്രിയ സുഹൃത്തുമാണ് വിടവാങ്ങിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ അനുശോചിച്ചു.

By Divya