Mon. Dec 23rd, 2024
തിരുവനന്തപുരം:

മന്ത്രിസഭ രൂപീകരണത്തിനായുള്ള എൽഡിഎഫിൻ്റെ ഉഭയകക്ഷി ചർച്ച ഇന്നും തുടരും. ഏക എംഎൽഎമാരുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിൽ ഇന്ന് ധാരണയാകും. കേരള കോൺഗ്രസ് എം, ജനാധിപത്യകേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നിവരുമായാണ് ചർച്ച.

ജനാധിപത്യകേരള കോൺഗ്രസ് പ്രതിനിധി ആൻറണി രാജുവും ഐഎൻഎൽ അംഗം അഹമ്മദ് ദേവർകോവിലും തമ്മിൽ രണ്ടര വർഷം മന്ത്രിസ്ഥാനം പങ്കിടണമെന്ന നിർദ്ദേശം എൽഡിഎഫിനു മുന്നിലുണ്ട്. കോൺഗ്രസ് എസ് അംഗം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

അങ്ങിനെയങ്കിൽ ഗണേഷ്കുമാറിന് മുഴുവൻ സമയവും മന്ത്രിസ്ഥാനം കിട്ടും. കേരള കോൺഗ്രസ്സിന് ഒരുമന്ത്രിക്ക് പുറമെ ചീഫ് വിപ്പ് കിട്ടിയേക്കും. നാളചേരുന്ന എൽഡിഎഫ് യോഗത്തിന് മുമ്പ് വിവിധ കക്ഷികളുമായി ധാരണയിലെത്താനാണ് സിപിഎം ശ്രമം.

By Divya