തിരുവനന്തപുരം:
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിലെ നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറങ്ങും. മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുക.
ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ ഈ ജില്ലകളിൽ കടകൾ തുറക്കാനുള്ള സമയം ചുരുക്കിയേക്കും. എല്ലാ ജില്ലകളിലും ടിപിആർ കൂടിയ സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായ ലോക്ക്ഡൗൺ മെയ് 23വരെ നീട്ടിയിരുന്നു.
ഐഎംഎയും ആരോഗ്യവകുപ്പും നേരത്തെ ലോക്ക്ഡൗൺ നീട്ടണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു.