Mon. Dec 23rd, 2024
ലണ്ടൻ:

1995ൽ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ്​ മാധ്യമപ്രവർത്തകൻ മാർട്ടിൻ ബഷീർ ബിബിസി വിട്ടു. ബിബിസിയിൽ റിലീജിയൻ എഡിറ്ററായിരുന്നു അദ്ദേഹം. ബിബിസിയുടെ റിലീജിയൻ എഡിറ്റർ സ്​ഥാനത്തുനിന്ന്​ മാർട്ടിൻ ബഷീൻ രാജിവെച്ച്​ കമ്പനിയിൽനിന്ന്​ പുറത്തുപോകുകയാണെന്ന്​ ബിബിസി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടർ ​ജൊനാഥൻ മൺറോ പറഞ്ഞു. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്​​ രാജിയെന്നാണ്​ വിവരം.

ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ ഇടിത്തീയായിരുന്നു. ചാൾസ്​ ചാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ്​ ഡയാന പങ്കുവെച്ചത്​. മുൻ സുപ്രീംകോടതി ജഡ്​ജി ജോൺ ഡൈസന്‍റെ നേതൃത്വത്തിൽ അഭിമുഖം എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച്​ അടിയന്തര അന്വേഷണം നടത്തിയിരുന്നു.

ബിബിസിയാണ്​ അന്വേഷണം പ്രഖ്യാപിച്ചത്​. ചാൾസിന്‍റെ സഹോദരൻ സ്​പെൻസറുടെ അഭ്യർത്ഥന പ്രകാരമായിരുന്നു അന്വേഷണം. തെറ്റായ വിവരങ്ങൾ കാണിച്ചാണ്​ അഭിലമുഖത്തിന്​ ഡയാനയെ പ്രേരിപ്പിച്ചതെന്നായിരുന്നു സ്​പെൻസറിന്‍റെ ആരോപണം.

By Divya