Sat. Jan 18th, 2025
ന്യൂഡൽഹി:

ഇന്ത്യയിലെ ആദ്യ ഒറ്റ ഡോസ്​ വാക്​സിനാകാനൊരുങ്ങി സ്​പുട്​നിക്​ ലൈറ്റ്​. റഷ്യയുടെ വാക്​സിന്​ അനുമതി നൽകുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ്​ വിവരം. വാക്​സിൻ ഇറക്കുമതി നടത്തുന്ന ഇന്ത്യയിലെ ഡോ റെഡ്ഡീസ്​ ഗ്രൂപ്പ്​ ജൂണിൽ വാക്​സിൻ ഇന്ത്യയിലെത്തിക്കാനാണ്​ ശ്രമിക്കുന്നത്​.

ഗാമേലയ ഇൻസ്​റ്റിറ്റ്യുട്ടുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്​. സ്​പുട്​നിക്​ ലൈറ്റിന്​ റഷ്യയിൽ അനുമതി ലഭിച്ചിട്ടുണ്ട്​. 79.4 ശതമാനമാണ്​ വാക്​സി​ന്റെ ഫലപ്രാപ്​തി. ഇത്​ ഒറ്റ ഡോസ്​ വാക്​സിനാണെന്നും ഡോ റെഡ്ഡീസ്​ സിഇഒ ദീപക്​ സപാര പറഞ്ഞു.

വാക്​സി​ന്റെ പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റഷ്യ കൈമാറിയിട്ടുണ്ട്​. ഇത്​ പരിശോധിച്ച്​ ഇന്ത്യൻ ഏജൻസികളുമായി ചർച്ച നടത്തും. വാക്​സിൻ ഇന്ത്യയിലെത്തിയാൽ അത്​ രാജ്യത്തി​ന്റെ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്ക്​ വേഗം കൂട്ടുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഡോ റെഡ്ഡീസ്​ അറിയിച്ചു.

നേരത്തെ സ്​പുട്​നിക്​ വാക്​സി​ന്റെ ആദ്യ ബാച്ച്​​ ഇന്ത്യയിലെത്തിയിരുന്നു. വൈകാതെ ഇതി​ന്റെ വിതരണം ആരംഭിക്കുമെന്നാണ്​ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്​. 995 രൂപയാണ്​ വാക്​സി​ന്റെ ഇന്ത്യയിലെ വില.

By Divya