Sat. Jul 19th, 2025
ന്യൂഡൽഹി:

ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. പുലർച്ചെ 4.30നു ഡൽഹിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഏറ്റുവാങ്ങും.

ഉച്ചയോടെ നെടുമ്പാശേരിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. നാളെ ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്കാരം. ഇസ്രയേൽ നയതന്ത്ര പ്രതിനിധികളും സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും.

By Divya