Mon. Dec 23rd, 2024
കൊച്ചി:

2000-ത്തില്‍ പുറത്തിറങ്ങിയ നരസിംഹത്തിന് മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ആറാട്ടിന്റെ ബിജിഎം ഉപയോഗിച്ച് ടീസര്‍. അമല്‍ മന്മഥനാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് ടീമിന്റെ നരസിംഹത്തിന് ടീസര്‍ മിക്‌സ് ചെയ്തത്.

ആറാട്ടിന്റെ ടീസറിനും പോസ്റ്ററിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് ആറാട്ട്.

ബി ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയകൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെവച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

By Divya