Wed. Jan 22nd, 2025
എറണാകുളം:

എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്.
പിതാവ് സുധീര്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

രാവിലെയാണ് സംഭവം നടന്നതെന്നും വിവരം. ഇടയ്ക്കിടയ്ക്ക് ഇയാള്‍ കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നു. മാതാവ് താക്കീത് നല്‍കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു പതിവ്.

By Divya