Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

വാക്സിൻ നയത്തിനൊരുങ്ങി കേന്ദ്രം. അടുത്ത അർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ 216 കോടി ഡോസ് വാക്സിനുകൾ നിർമിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ് അറിയിച്ചു.

ഇന്ത്യക്കാർക്ക് വേണ്ടി മാത്രമാവും വാക്സിൻ നിർമിക്കുകയെന്നും എല്ലാവർക്കും വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്നും നീതി ആയോഗ് അംഗം ഡോ വികെ പോൾ വ്യക്തമാക്കി. ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിൻ നിർമ്മാതാക്കളുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ട്.

ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാൻ താത്പര്യമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. വാക്സിൻ ലഭ്യത വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നാണ് അവർ വ്യക്തമാക്കിയത്. ചർച്ചകൾ നടക്കുകയാണ്. ഇന്ത്യയിൽ തന്നെ അവർ ഓക്സിജൻ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്ന് കരുതുന്നു എന്നും വികെ പോൾ പറഞ്ഞു.

റഷ്യൻ വാക്സിനായ സ്പുട്നിക് വി അടുത്തയാഴ്ച മുതൽ രാജ്യമെങ്ങും ലഭ്യമാക്കും. ജൂലായിൽ സ്പുട്നിക് വാക്സിൻ്റെ പ്രാദേശിക നിർമാണം തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Divya