Mon. Dec 23rd, 2024
തിരുവനന്തപുരം:

കനത്ത മഴയിൽ കുട്ടനാട്ടിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം. കാവാലം മാണിക്യ മംഗലം പാടശേഖരത്തിൽ മടവീഴ്ചയുണ്ടായി. കൊയ്ത്ത് കഴിഞ്ഞ പാടം ആയതിനാൽ കൃഷിനാശം ഇല്ല.  പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് കൂടുതലുള്ളത്.

പുഞ്ചകൃഷിക്ക് ശേഷം വെള്ളംകയറ്റിയ പാടത്ത്, മഴവെള്ളം നിറഞ്ഞതും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. അതേസമയം, അറബിക്കടലിലെ ന്യൂനമർദം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ ദേശീയദുരന്ത നിവാരണസേന കേരളത്തില്‍ എത്തി. ഇവരെ ഒന്‍പത് ജില്ലകളില്‍ വിന്യസിക്കും.

By Divya