Fri. Nov 22nd, 2024
റിയാദ്:

അവയവദാനത്തിന് സന്നദ്ധത അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും. സൗദിയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേഷനിലാണ് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തത്

അവയവദാന സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായാണ് രാജാവും കിരീടാവകാശിയും തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തത്. സെന്ററില്‍ അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

അതേസമയം, കഴിഞ്ഞ ഒരാഴ്ചയിലേറെയായി സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 1020 പേര്‍ക്കാണ് പോസിറ്റീവായത്.

908 പേര്‍ക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,29,389 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 4,13,010 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,111 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,268 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 1,352 പേരുടെ നില ഗുരുതരമാണ്.

By Divya