Wed. Jan 22nd, 2025
തിരുവനന്തപുരം:

ഈദുൽ ഫിത്ർ ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണമെന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ തന്നെ നിർവഹിച്ചു വ്രത കാലത്തു കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തു സൂക്ഷിക്കാൻ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
റമസാൻ മാസക്കാലത്തു നിയന്ത്രണങ്ങൾ പാലിച്ചുള്ള വ്രതാനുഷ്ഠാനവും പ്രാർഥനകളുമാണു നടന്നത്.

കഴിഞ്ഞ വർഷവും കൊവിഡ് കാലത്തായിരുന്നു റമസാൻ. ഇത്തവണ സാഹചര്യം കൂടുതൽ രൂക്ഷമാണ്. ഈദ് ദിന പ്രാർഥന വീട്ടിൽ നടത്തുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങൾ സ്വയം പാലിക്കാൻ എല്ലാവരും തയാറാകണം.

പ്രാർഥന വീടുകളിൽ തന്നെ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് നന്ദി അറിയിക്കുന്നു. എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസ നേരുന്നു– മുഖ്യമന്ത്രി പറഞ്ഞു.

By Divya