തിരുവനന്തപുരം:
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്ഷം 18000 കോടി പ്രത്യേക ഗ്രാൻഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. അടുത്ത വര്ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാം.
സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. വരുമാനത്തെക്കുറിച്ച് ധാരണ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കിഫബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചിരുന്നു. നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്‌ബി വിരുദ്ധ നിലപാടിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.