Wed. Jan 22nd, 2025
ഗോവ:

ഗോവയിൽ സർക്കാർ ആശുപത്രിയിൽ മണിക്കൂറുകൾക്കുള്ളിൽ 26 കൊവിഡ് രോ​ഗികൾ മരിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് രോ​ഗികൾ മരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ആരോ​ഗ്യമന്ത്രി വിശ്വജിത് റാനെ ഉത്തരവിട്ടു.

​ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ആണ് സംഭവം. ഓക്സിജൻ ക്ഷാമമാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സംസ്ഥാനത്ത് ഓക്സിജൻ ക്ഷമമില്ലെന്ന് പറഞ്ഞു.

ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെങ്കിൽ പരിഹരിക്കുന്നതിനായി യോ​ഗം ചേരും. സംസ്ഥാനത്തെ കൊവിഡ് ചികിത്സ നിരീക്ഷിക്കാൻ മൂന്ന് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കാര്യങ്ങൾ വിലയിരുത്തി മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകുമെന്ന് ആരോ​ഗ്യമന്ത്രി റാനെ പറഞ്ഞു.

By Divya