Fri. Nov 22nd, 2024
കർണാടക:

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളവും കർണാടകവും അടച്ചിട്ടതോടെ കർണാടകത്തിലെ കോളജുകളില്‍ മലയാളി വിദ്യാർത്ഥികൾ ദുരിതത്തില്‍. നേഴ്സിംഗ് വിദ്യാർത്ഥിനികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കൊവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്.

കർണാടകയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സഹായ അഭ്യർത്ഥനയുമായി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 25 പേരാണ് കോളജില്‍ കുടങ്ങി പോയത്. നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടു പേർ കോളജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

ബംഗളൂരു, ശിവമോഗ ജില്ലയിലെ മെഡിസിന്‍- എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്. സർക്കാർ അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.

By Divya