Fri. Nov 22nd, 2024
മധ്യപ്രദേശ്:

കൊവിഡ് ബാധിതനായ വ്യക്തിയുടെ ജീവന്‍ രക്ഷിക്കണോ, റമദാന്‍ വ്രതം നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ രണ്ടാമതൊരു ആലോചന ഉണ്ടായിരുന്നില്ല നൂറിഖാന്. കൊവിഡ് രോഗിക്ക് വേണ്ടി പ്ലാസ്മ ദാനം ചെയ്യാനാണ് നൂറി ആശുപത്രിയിലെത്തിയത്. റമദാന്‍ കാലമായതിനാല്‍ നോമ്പ് എടുത്തിരുന്നു.

പക്ഷേ, ഭക്ഷണം കഴിക്കാതെ ഇരിക്കുന്ന ഒരാളില്‍ നിന്ന് പ്ലാസ്മ എടുക്കാനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. അതോടെ വ്രതം മുറിക്കാനും ഭക്ഷണം കഴിക്കാനും നൂറി തയ്യാറായി. ശേഷം പ്ലാസ്മ ദാനം ചെയ്താണ് അവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

മധ്യപ്രദേശ് ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന മനോഹര്‍ ലാല്‍ റാത്തോഡ് എന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാനാണ് നൂറി എത്തിയത്. കോണ്‍ഗ്രസ് നേതാവ് കൂടിയാണ് നൂറി ഖാന്‍. അസമില്‍ നിന്നാണ് നൂറി ഇന്‍ഡോറിലെത്തിയത്.

By Divya