Mon. Dec 23rd, 2024
മുംബൈ:

വാക്‌സിന്‍ ക്ഷാമം ശക്തമായ സാഹചര്യത്തില്‍ വിദേശത്ത് നിന്നും നേരിട്ട് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. മുംബൈയിലെ ജനങ്ങളെ എത്രയും വേഗം വാക്‌സിനേറ്റ് ചെയ്യാനാണ് ഈ നടപടിയെ കുറിച്ച് ആലോചിക്കുന്നതെന്നും ആദിത്യ താക്കറെ പറഞ്ഞു. എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുംബൈയ്ക്ക് വേണ്ടി വിദേശത്ത് നിന്നും വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചാല്‍ മൂന്ന് ആഴ്ച കൊണ്ട് മുംബൈയിലെ മുഴുവന്‍ ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്യാനുള്ള കൃത്യമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇതിന് എത്ര ചെലവാകുമെന്നത് ഒരു പ്രശ്‌നമേയല്ല, എത്രയും വേഗം വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികളെ കുറിച്ചാണ് ആലോചിക്കുന്നത്,’ ആദിത്യ താക്കറെ പറഞ്ഞു.

By Divya