Sun. Apr 6th, 2025
തമിഴ്നാട്:

മുന്‍മുഖ്യമന്ത്രി ജയലളിതയെ  അഴിമതിക്കേസില്‍ കുടുക്കിയ മുതിര്‍ന്ന അഭിഭാഷകന്‍ ആർ ഷണ്‍മുഖസുന്ദരത്തെ ഡിഎംകെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു . 1995ലാണ് ഷണ്‍മുഖസുന്ദരം ജയക്കെതിരെ അഴിമതി ആരോപണമുന്നയിച്ചു പരാതി നല്‍കിയത്. തൊട്ടുപിറകെ കില്‍പോക്കിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന വധശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റു.

ഇതിനെതിരെ അഭിഭാഷകർ മൂന്ന് ആഴ്ചയോളം കോടതി ബഹിഷ്കരിച്ചു സമരവും നടത്തിയത് വന്‍ പ്രതിഷേധമായി മാറിയിരുന്നു. സിബിഐ അന്വേഷിച്ച കേസിലെ ആറുപ്രതികളെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. നേരത്തെ ഡിഎംകെയുടെ  രാജ്യസഭ അംഗമായും ഷണ്‍മുഖസുന്ദരത്തെ തിരഞ്ഞെടുത്തിരുന്നു

By Divya