Wed. Jan 22nd, 2025
ഹൈദരാബാദ്​:

ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കൊവിഡ് രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം അരങ്ങേറിയത്​.

ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്​സിജനുമായി വന്ന ടാങ്കറിന്​ വഴിതെറ്റിയതാണ്​ അപകടത്തിന്​ കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്​ മരിച്ചവർ. ഞായറാഴ്ച രോഗികൾക്ക്​ നൽകുന്ന ഓക്​സിജന്‍റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.

തുടർന്ന്​ ഓക്​സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്​സിജനുമായി ആശുപത്രിയിലേക്ക്​ വന്ന ടാങ്കറിന്​ വഴിതെറ്റി. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ്​ ഉടൻ ഓക്​സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക്​ തിരിച്ചെങ്കിലും ഏഴുപേർ മരിക്കുകയായിരുന്നു.

By Divya