Mon. Dec 23rd, 2024
തിരുവനന്തപുരം:

എൽഡിഎഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്ച നടന്ന സിപിഐഎം-കേരള കോണ്‍ഗ്രസ് എം ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ് കെ മാണി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം രണ്ട് മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഐഎം ബുദ്ധിമുട്ട് അറിയിച്ചെന്നാണ് സൂചന. മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ജോസ് കെ മാണി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും സിപിഐഎം ഒരിടത്തും വോട്ട് മറിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

By Divya