Fri. May 16th, 2025
പാലക്കാട്:

കുടുംബാംഗങ്ങൾ മുഴുവൻ കൊവിഡ് പേ‍ാസിറ്റീവായ വീടുകളിൽ അടുത്ത ദിവസം മുതൽ സൗജന്യ ഭക്ഷണം എത്തിക്കും. ആരേ‍ാഗ്യവകുപ്പിന്റെ പട്ടികയനുസരിച്ചു സന്നദ്ധപ്രവർ‌ത്തകർ മുഖേനയാകും നൽകുക. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ പട്ടിണി സാഹചര്യമുള്ള കുടുംബങ്ങളുടെ പട്ടിക തയാറാക്കി, അവർക്കും ഭക്ഷണമെത്തിക്കും.

ആവശ്യമുള്ള മറ്റു കുടുംബങ്ങൾക്കും ന്യായവിലയ്ക്ക് എത്തിച്ചുനൽകും.
തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ ജനകീയ ഹേ‍ാട്ടലുകളിൽനിന്നാകും ഭക്ഷണം വാങ്ങുക. ഇവ ഇല്ലെങ്കിൽ മാത്രം സമൂഹ അടുക്കള ആരംഭിക്കും.

By Divya