ദുബായ്:
കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കുമേൽ കാരുണ്യത്തിൻറെ ചിറകുവിരിച്ച് ദുബായിയുടെ ഔദ്യോഗിക എയർലൈൻസായ എമിറേറ്റ്സ്. ജീവകാരുണ്യ സംഘടനകൾ നൽകുന്ന സഹായങ്ങൾ ചരക്ക് നിരക്ക് ഈടാക്കാതെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എത്തിക്കാൻ ‘കാരുണ്യത്തിൻറെ ആകാശപാത’ തുറന്നതായി എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി (ഐഎച്ച്സി) സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ സഹായവുമായി ഞായറാഴ്ച രാവിലെ ആദ്യവിമാനം ദുബായിൽനിന്ന് ഇന്ത്യയിലെത്തി. 12 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് ഡൽഹിയിൽ എത്തിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ നാട്ടിലേക്ക് പറക്കും.
കഴിഞ്ഞ ആഴ്ചകളിലും എമിറേറ്റ്സ് സ്കൈ കാർഗോ മെഡിക്കൽ ഉപകരണങ്ങൾ അയച്ചിരുന്നു.