Sat. Nov 23rd, 2024
ചൈന:

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഒൻപതു മണിയോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന് പ്രവചനം. നാശനഷ്ടമുണ്ടാക്കാതെ പസഫിക് സമുദ്രത്തിൽ പതിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ  സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പൂർണ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.

രാവിലെ ഏഴിനും പതിനൊന്നിനുമിടയിലാകും വീഴ്ചയെന്ന് യുഎസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ എയ്റോ സ്പേസ് കോർപറേഷൻ വിലയിരുത്തുന്നു. ചൈനയുടെ മൂന്നാം സ്പേസ് സ്റ്റേഷൻ ദൗത്യത്തിനായി ഏപ്രിൽ 29ന് വിക്ഷേപിച്ച ലോങ് മാർച്ചിൻ്റെ ഒരു ഭാഗമാണ് ദൗത്യത്തിനു ശേഷം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്നത്. 21 ടൺ ആണ് ഭാരം.

എന്നാൽ ഇതിൻ്റെ ചെറിയൊരു ഭാഗം മാത്രമാകും ഭൂമിയിൽ എത്തിച്ചേരുക. ജനവാസ മേഖലയിൽ പതിക്കാനുള്ള സാധ്യത നന്നേ കുറവാണെങ്കിലും പൂർണമായി തള്ളിക്കളയാനാവില്ല.

By Divya