ന്യൂഡല്‍ഹി:
കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ദല്‍ഹിയിലെത്തിയെന്നാണ് വിവരം. കര്‍ണാടക ബിജെപിയില്‍ നേരത്തെ തന്നെ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍ ശ്ബ്ദം ഉയര്‍ന്നിരുന്നു.
നേരത്തെ ബിജെപി എംഎൽഎമാരായ ബസം ഗൗഡ യത്‌നാല്‍, രാജു ഗൗഡ, അഭയ് പാട്ടീല്‍, കല്‍ക്കപ്പ ബന്ദി എന്നിവര്‍ യെദിയൂരപ്പയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബിജെപി എംഎലഎ ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ ബിജെപി മുന്നോട്ട് പോകില്ലെന്നായിരുന്നു ഗൗഡ പറഞ്ഞത്.