Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സുപ്രീം കോടതി വിധി അനുസരിച്ച് സിദ്ദീഖ് കാപ്പനെ കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് റൈഹാന നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

ഈ പരാതി പരിഗണിക്കാതെയാണ് എയിംസ് ആശുപത്രിയില്‍ നിന്ന് ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായി സിദ്ദീഖ് കാപ്പനെ ഡിസ്ചാര്‍ജ് ചെയ്ത് മഥുരയിലെ ജയിലിലേക്ക് കൊണ്ടുപോയത്. ‘ഡല്‍ഹിയില്‍ നിന്നും ഇക്കയെ കാണാന്‍ കഴിയാതെ നാട്ടിലേക്ക്. സത്യം ജയിക്കുവോളം നിയമ പോരാട്ടം,’ റൈഹാന ഫേസ്ബുക്കിലൂടെ പറഞ്ഞു.

By Divya