കുവൈത്ത് സിറ്റി:
പെരുന്നാളിനോടനുബന്ധിച്ച് സാധന സാമഗ്രികൾക്ക് തടയാൻ വിപണി നിരീക്ഷണം ശക്തമാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്റ്റോറുകളിലുമെല്ലാം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധനക്കെത്തും. സഹകരണ സംഘങ്ങളിലെയും പൊതുവിപണിയിലെയും വിൽപന പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യത്താകമാനം പരിശോധന നടത്താൻ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണവകുപ്പ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അന്യായമായി വില വർദ്ധിപ്പിക്കുന്നുണ്ടോ എന്നും കേടായ സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും ഈ സംഘം പരിശോധിക്കും.
ക്രമക്കേട് കണ്ടുപിടിക്കുകയാണെങ്കിൽ പിഴ ചുമത്തൽ മുതൽ കട അടപ്പിക്കുന്നത് വരെയുള്ള നടപടികൾ നേരിടേണ്ടി വരും. അത്യാവശ്യ ഉൽപന്നങ്ങളെല്ലാം വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തലും പ്രത്യേക സംഘത്തിന്റെ ചുമതലയിൽ പെടും.